Ticker

6/recent/ticker-posts

വീട്ടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

കാഞ്ഞങ്ങാട് :വീട്ടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്  അപകടം. വീടിനുള്ളിൽ തീപിടിച്ചു.കൊട്ടോടിയിലെ സി. ജെ. ട്രെഡേഴ്‌സ്  കടയുടമ തോമസിന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. വീടിനു കേടുപാടുകൾ സംഭവിച്ചതിന് പുറമെ വീട്ടു സാധനങ്ങൾ കത്തി നശിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വീട്ടിൽ ഈ സമയത്ത് ആൾക്കാർ ഇല്ലാതിരുന്നത് കൂടുതൽ അപകടം ഒഴിവാക്കി . 
കൊട്ടോടി പിലിക്കോട് റോഡിൽ പുഴക്ക് സമീപത്തുള്ള വീട്ടിലാണ് അപകടം. തോമസിനെയടക്കം വീട്ടുകാരെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് മകൻ രാത്രി 8 മണി
യോടെ വീട്ടിലെത്തിയ
പ്പോൾ വീട്ടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടു. ഉടൻ ഫയർഫോഴ്സി
നെ വിളിച്ചു. കുറ്റിക്കോലിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു. വീടി
ൻ്റെ ഭിത്തി ഉൾപെടെ കത്തിയ നിലയിലായിരുന്നു.


Reactions

Post a Comment

0 Comments