Ticker

6/recent/ticker-posts

ബസ് യാത്രയിലുടനീളം യുവാവിന്റെ ലൈംഗിക ചേഷ്ട വീഡിയോ ചിത്രീകരിച്ച് യുവതി

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് യാത്രയ്ക്കിടെ യുവതിക്കുനേരെ നഗ്നത പ്രദർശനവും ലൈഗിംക ചേഷ്ടയും.ആറു വയസ്സുള്ള മകളുമൊത്ത് യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം.കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് പോവുകയായിരുന്നു യുവതി. ബസ് യാത്ര തുടരുന്നതിനിടെ വഴിയിൽ നിന്നും കയറിയ യുവാവാണ് എതിർവശത്തെ സീറ്റിൽ ഇരുന്ന് നഗ്നത പ്രദർശിപ്പിച്ചത്.ബസ് കണ്ടക്ടർ ഏറെ പിറകിൽ ആയിരുന്നതിനാൽ വിവരം അറിയിക്കാൻ  കഴിഞ്ഞില്ല. ഇതേത്തുടർന്ന് മൊബൈലിൽ രംഗം പകർത്തുകയായിരുന്നു. ബസ് 
പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതി പറയാനായിരുന്നു യുവതിയുടെ നീക്കം.എന്നാൽ സംശയം തോന്നിയ യുവാവ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.പിന്നീടാണ് യുവതി വിവരം കണ്ടക്ടറോട് പറയുന്നത്.അതിനിടെ പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് ബേക്കൽ പൊലീസ് അറിയിച്ചു. 
പൊലീസ് യുവതിയെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. 4മിനിറ്റുകളോളം നീളുന്ന രംഗമാണ്  ചിത്രീകരിച്ചത്.
Reactions

Post a Comment

0 Comments