കാഞ്ഞങ്ങാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർക്ക് സഹായവുമായി കാസർകോട് ജില്ലയിൽ നിന്നു മുള്ള യുവാക്കളും . ദുരന്തവിവരമറിഞ്ഞ ഉടനെ ജില്ലയിൽ നിന്നും പാഞ്ഞെത്തിയ വരാണ് യുവാക്കൾ. മണ്ണിലകപ്പെട്ടവരെ തിരയുന്നസൈനികർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരെ സഹായിച്ച് സന്നദ്ധ പ്രവർത്തകർ ദുരന്ത ഭൂമിയിലെ സജീവ സാന്നിധ്യമാണ്. ജില്ലയിൽ നിന്നുള്ള നൂറോളം പ്രവർത്തകരാണ് ഊണു മുറക്കവുമുപേക്ഷിച്ച് സേവന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നത്. കാഞ്ഞങ്ങാട്, ആറങ്ങാടി, പള്ളിക്കര, ചെർക്കള, മഞ്ചേശ്വരം, മാങ്ങാട്,ചെർക്കള,ഉദുമ ചട്ടഞ്ചാൽ, അജാനൂർ കൊളവയൽ തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കളാണ് സൈനികരെയും അഗ്നിരക്ഷാ സേനാംഗങ്ങളെയും സഹായിക്കാൻ വയനാട്ടിൽ പ്രവർത്തിക്കുന്നത്.ദുരന്തം നടന്നതിന്റെ പിറ്റേദിവസം തന്നെ ഇവർ വയനാട്ടിലെത്തിയിരുന്നു.ജില്ലയിൽ നിരവധി കാരുണ്യ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ യുവാക്കളാണ് ഇവർ.ജില്ലയിൽ തന്നെ പല ദുരന്തമുഖങ്ങളിലും രക്ഷകരായ എത്തുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളാണ് ഒരാഴ്ചയായി വയനാട്ടിലുള്ളത്. മണ്ണിനടിയിൽ കുടുങ്ങി കിടന്ന വരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ തങ്ങളുടെ പ്രയത്നം മൂലം കണ്ടെത്താനായെന്ന് ഇവർ പറഞ്ഞു. മണ്ണിനടിയിൽ നിന്നും ലഭിച്ച സ്വർണാഭരണങ്ങളും പണങ്ങളും കണ്ടെത്തി പൊലീസിന് കൈമാറാനായി. പ്രവർത്തനത്തിൻ്റെ അവസാനം വരെ ദുരന്ത ഭൂമിയിൽ പ്രവർത്തിക്കാനാണ് ഇവരുടെ തീരുമാനം.
0 Comments