Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു. കൊവ്വൽ സ്റ്റോറിലെ രാജൻ 65, ഗംഗാധരൻ 65 എന്നിവരാണ് മരിച്ചത്. മംഗലാപുരത്തേക്ക് പോവുകയായിരുന്ന പരശുറാം ഇടിക്കുകയായിരുന്നു. രാത്രി 7 - 30 മണിയോടെയാണ് അപകടം. ഇരുവരും കൊവ്വൽ സ്റ്റോറിലേക്ക് നടന്ന് വരികയായിരുന്നു.
തെങ്ങ് കയറ്റ
തൊഴിലാളിയാണ് ഗംഗാധരൻ, കൺസ്ട്രക്ഷൻ
തൊഴിലാളിയാണ് രാജൻ. അബദ്ധത്തിൽ ട്രെയിൻ ഇടിക്കുകയായിരുന്നു.

Reactions

Post a Comment

0 Comments