Ticker

6/recent/ticker-posts

ഒരേ സമയം രണ്ട് ട്രെയിനുകൾ വന്നത് അപകടകാരണം

കാഞ്ഞങ്ങാട് : കൊവ്വൽ സ്റ്റോറിൽ ട്രെയിൻ തട്ടി  ട രണ്ട് പേർ മരിച്ചത്
ഒരേ സമയം രണ്ട്
ട്രെയിനുകൾ വന്നത് മൂലമെന്ന് സൂചന.
 കൊവ്വൽ സ്റ്റോറിലെ രാജൻ (65), ഗംഗാധരൻ (65) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത് രാത്രി ഏഴരയോടെയാണ് അപകടം.
ഇരുവരും കൊവ്വൽ കോവൽ സ്റ്റോർ ഭാഗത്തേക്ക് നടന്നു വരികയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മലബാർ എക്സ്
പ്രസിനെ കണ്ട് പാളംമാറിയ
പ്പോൾ പരശു ഇടിച്ചതാണെന്നാണ് കരുതുന്നത്. മൃതദേഹങ്ങൾ ജില്ലാശുപത്രി
മോർച്ചറിയിലേക്ക് മാറ്റി.
രാജൻ നിർമ്മാണ തൊഴിലാളിയാണ്.ഗംഗാധരൻ തെങ്ങുകയറ്റ തൊഴിലാളിയുമാണ്.രാജന്റെ ഭാര്യ രോഹിണി മക്കൾ രൂപേഷ് രാജേഷ്.ചന്ദ്രാവതിയാണ് ഗംഗാധരന്റെ ഭാര്യ.മക്കൾ രാജേഷ്, രജിത.മരുമക്കൾ ശ്രീജ, പ്രസാദ്.സഹോദരങ്ങൾ കോരൻ പരേതനായ ദാസൻ.
Reactions

Post a Comment

0 Comments