കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ നോർത്ത്
ചിത്താരിയിൽ സ്വകാര്യ ബസ്സിന് പിറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു 25 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5 മണി
യോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുബ സുകളും. വരദായനി ബസിന് പിറകിൽ
കെ.എസ്.ആർ.ടി.സി ഇടിക്കുകയായിരുന്നു. അസീസിയ സ്കൂളിന് സമീപത്താണ് അപകടം.
സ്ത്രീകൾക്ക് ഉൾപെടെ പരിക്കേറ്റു. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
0 Comments