Ticker

6/recent/ticker-posts

വൻ മയക്ക്മരുന്ന് ശേഖരം പിടികൂടിയ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: വീട്ടിൽ നിന്നുംവൻ മയക്ക്മരുന്ന് ശേഖരം പിടികൂടിയ കേസിൽ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇന്നലെ 
വൈകീട്ട്മേൽപ്പറമ്പ് ഇൻസ്പെക്ടർ സന്തോഷ് , മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ നിഖിൽഎന്നിവരുടെ നേതൃത്വത്തിൽ ഉപ്പള
 പത്തോഡിയിലെ അസ്കർ അലിയുടെ വീട്ടിൽ നടന്ന പരി
ശോധനയിലാണ് കോടികൾ വില വരുന്ന
 മയക്കുമരുന്നുകൾ പിടിച്ചത്. അസ്ക്കർ അലിയുടെ അറസ്റ്റ് ആണ് രേഖപെടുത്തിയത്. മയക്ക് മരുന്ന്
വിൽപ്പനക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  വീട് റൈഡ് ചെയ്യുകയും മയക്കുമരുന്ന്  പിടിച്ചെടുക്കുകയായിരുന്നു. ജില്ലാ 
പൊലിസ് മേധാവി ഡി. ശിൽപ്പ
യുടെ നിർദ്ദേശത്തെ തുടർന്ന്  സ്ക്വഡ് അംഗങ്ങളായ നിജിൻ കുമാർ , രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പ്രതിയുടെ വീടും പരിസരവും.
അസ്‌കരലിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ ഇവയാണ്. എം.ഡി.എം എ
  3 കിലോഗ്രാം 409 ഗ്രാം
ഗ്രീൻ ഗഞ്ച: 640 ഗ്രാം
കോക്കെയ്ൻ: 96.96 ഗ്രാം
കാപ്‌സ്യൂളുകൾ: 30 ഏണ്ണo .
 മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ് ഇതിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാൽ വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധ്യമല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു.
മേൽപ്പറമ്പ ഇൻസ്പെക്ടർ
 സന്തോഷ് ,
 എസ്‌ഐ നിഖിൽ മഞ്ചേശ്വരം
സിനീയർ സിവിൽ പൊലീസ് ഓഫീസർ
 പ്രതീഷ് ഗോപാൽ (എസ്‌ബി കാസർകോട്)
പ്രദീപൻ (മെൽപറമ്പ)
 വന്ദന (മഞ്ചേശ്വരം)
എ.എസ്.ഐ മധു (മഞ്ചേശ്വരം)
എ.എസ്.ഐ പ്രസാദ് (വിദ്യാനഗർ)
 ധനേഷ് (മഞ്ചേശ്വരം)
എ.എസ്.ഐ സുമേഷ് രാജ് (മഞ്ചേശ്വരം)
സിപിഒ നിതീഷ് (മഞ്ചേശ്വരം)
സിപിഒ പ്രഷോബ് (മഞ്ചേശ്വരം)
സിപിഒ നിതിൻ (മഞ്ചേശ്വരം)
 എസ്‌ഐ സലീം (മഞ്ചേശ്വരം) എനിവരാണ് മയക്ക്മരുന്ന് പിടിച്ച സംഘത്തിലുണ്ടായിരുന്നത്.
കാസർകോട് ജില്ലയുടെ ചരിത്രത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട യാണ് ഇന്നലെ നടന്നത്.
Reactions

Post a Comment

0 Comments