Ticker

6/recent/ticker-posts

കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാഞ്ഞങ്ങാട് ടൗണിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ചുള്ളിക്കര തൂങ്ങലിലെ ബാബുവിൻ്റെ മകൻ അശോകൻ 36 ആണ് മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തിന് രണ്ട് ദിവസം മുൻപ്
കാഞ്ഞങ്ങാട് ആശുപത്രിയിൽ ഡയാലിസിന് വിധേയമായി മടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസക്കിടെ ഇന്ന് ഉച്ചയോടെ മരിച്ചു. നാളെ രാവിലെ 11 ന് തൂങ്ങലിൽ സംസ്കാരം. ഭാര്യ: ആശ. മക്കൾ: അകല്യ, ആദർശ്.
Reactions

Post a Comment

0 Comments