Ticker

6/recent/ticker-posts

കൈ നിറയെ ഓണ വിഭവങ്ങളുമായി ജില്ല പൊലീസ് സ്നേഹാലയത്തിലെത്തി

അമ്പലത്തറ : 200 ഓളം അന്തേവാസിൽ താമസിക്കുന്ന അമ്പലത്തറ സ്നേഹാലത്തിലേക്ക് ഓണം ആഘോഷിക്കാൻ ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ എത്തിച്ച് ജില്ല പൊലീസ്.  ശേഖരിച്ച വസ്തുക്കൾ രാവിലെ ഇന്ന് 10 ന് കാസർകോട് അഡിഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ സ്നേഹലായത്തിന്റെ ഡയറക്ടർ ഈശോ ദാസിനു കൈമാറി. ജില്ല ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.പി. വി. 
 രാജീവൻ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻജില്ല സെക്രട്ടറി രവീന്ദ്രൻ മടിക്കൈ,  
പൊലീസ് അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി ടി.വി. പ്രമോദ് , ഹോസ്ദുർഗ് ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, അമ്പലത്തറ എസ്.ഐ മാരായ ലതീഷ്, രഘുനാഥ്, സ്റ്റേഷൻ റൈറ്റെർ മോഹനൻ, സുഗന്തി, സജി, ഷാരൂൺ  സംബന്ധിച്ചു.
Reactions

Post a Comment

0 Comments