കാഞ്ഞങ്ങാട് : ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പരിശോധന.36 കടകളിൽ റവന്യൂ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ സംയുക്ത പരിശോധനയിൽ 15 കടകളിൽ ക്രമക്കേട് കണ്ടെത്തി വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് വില വിവരം പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി. കൂടുതൽ വില രേഖപ്പെടുത്തിയ കടകളിൽ കൃത്യമായ വില രേഖപ്പെടുത്താൻ നിർദ്ദേശം നൽകി. ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു താലൂക്ക് പ്ലൈ ഓഫീസർ കൃഷ്ണനായിക് റേഷനിംഗ് ഇൻസ്പെക്ടർ ദിലീപ് ലീഗൽ മെട്രോളജി ഇൻസ് പെക്ടർ രമ്യ പങ്കെടുത്തു.വെള്ളരിക്കുണ്ട് ടൗണിലും പരിശോധന നടത്തിഇന്ന് മാലോം ചിറ്റാരിക്കൽ ഭാഗത്തു പൊതുവിപണി പരിശോധന നടത്തി തഹസീൽദാർ പി. വി. മുരളി താലൂക്ക് സപ്ലൈ ഓഫീസർ അജിത് കുമാർ റേഷൻ ഇൻസ്പെക്ടർ ജാസ്മിൻ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ വിനു കുമാർ എന്നിവർ പങ്കെടുത്തു. 28 ഇടങ്ങളിൽ പരിശോധന നടത്തി 6 ക്രമക്കേട് കണ്ടെത്തി.
0 Comments