Ticker

6/recent/ticker-posts

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ്  മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. കോട്ടിക്കുളം വെടിത്തിറക്കാലിലെ സിദ്ധാർഥ് 23 ആണ് മരിച്ചത്. സുഹൃത്ത് വൈഷ്ണവിനാണ് പരുക്കേറ്റത്. ഇന്ന് ഉച്ചക്ക് വട്ടത്തൂർ നെല്ലിയടുക്കത്ത് ആണ് അപകടം. യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ധാർഥ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ വൈഷ്ണവിനെ മംഗ്ളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരു
വോണ നാളിലുണ്ടായ അപകടം നാടിനെ കണ്ണീരിലാക്കി. കബഡി താരമാണ് സിദ്ദാർഥ്.പാലക്കുന്നിലെ ഒട്ടോ ടെമ്പോ ഡ്രൈവർ രവിയുടെ മകനാണ്.
Reactions

Post a Comment

0 Comments