Ticker

6/recent/ticker-posts

പുലി സാന്നിധ്യം സംശയിക്കുന്ന പ്രദേശത്തിന് സമീപം പൂച്ചയുടെ ജഡം വികൃതമാക്കിയ നിലയിൽ

നീലേശ്വരം :പുലി സാന്നിധ്യംസംശയിക്കുന്ന പ്രദേശത്തിന് സമീപം പൂച്ചയുടെ ജഡം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. ചായ്യോംകൊല്ലം പാറ കാരാട്ട് ഇന്ന് വൈകീട്ട് 4.30 മണിയോടെയാണ് പൂച്ചയുടെ ജഡം കടിച്ച് കീറി വികൃതമാക്കിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ജോസഫിൻ്റെനേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. എന്നാൽ പൂച്ചയുടെ ജഡം സ്ഥലത്ത് ഈ സമയം കാണാനായില്ല. ചിലർ മൊബൈലിൽ പകർത്തിയ ഫോട്ടോ വനപാലകർക്ക് നൽകി. പട്ടിയോ മറ്റോ കടിച്ച് കൊന്നതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വനപാലകർ പറയുന്നു. ചോയ്യംകോട് കാ
ങ്കോലിൽ ആണ് പുലിയിറങ്ങിയതായി സംശയമുള്ളത്. പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയും വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു എന്നാൽ ഒന്നും കണ്ടെത്താനായില്ലെന്ന് വനപാലകർ ഉത്തരമലബാറി
നോട് പറഞ്ഞു. പാറ നിറഞ്ഞ പ്രദേശം ജനവാസമുള്ളിടമാണ്. കഴിഞ്ഞ ദിവസം പുലിയെന്ന് കരുതുന്നവലിയ ജീവിയുടെ വീഡിയോ മൊബൈലിൽ പകർത്തിയിരുന്നു. സ്ഥലത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി ക്യാമറയിൽ കുടുങ്ങിയിട്ടില്ല. നാട്ടുകാരുടെ ഭീതി ഒഴിയുന്നില്ല.
Reactions

Post a Comment

0 Comments