കാഞ്ഞങ്ങാട്:കോവിഡ്
12 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ കിടപ്പ് മുറിയിലെത്തിച്ച് ഗുരുതരമായ ലൈംഗിക പീഡനത്തിനിരയാക്കി പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിമിരി ആശാരി മൂലയിലെ കെ.വി. കുഞ്ഞികൃഷ്ണനെ 61യാണ് ശിക്ഷിച്ചത്.
2020 ൽ കൊറോണ കാലത്ത് ആറാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ഏഴാംക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ 2021 നവംബർ മാസം കൊവിഡ് വിട്ട് മാറി സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസവും അതിനിടയിലുള്ള പല ദിവസങ്ങളിലും പ്രതി തൻ്റെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. വീടിൻ്റെ മുകളിലെ കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്.
ചീമേനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിവിധി. കേസിന്റെ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ. അജിത ആയിരുന്നു.
0 Comments