Ticker

6/recent/ticker-posts

ടർഫ് ഗ്രൗണ്ടിൽ നിന്നും വരികയായിരുന്ന 16കാരനെ ആക്രമിച്ചു

കാഞ്ഞങ്ങാട് :ടർഫ് ഗ്രൗണ്ടിൽ നിന്നും ഫുട്ബോൾ കളികണ്ട് മടങ്ങി വരികയായിരുന്ന 16കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കോട്ടിക്കുളം പള്ളം കിക്കോഫ് ടർഫ് ഗ്രൗണ്ടിൽ നിന്നും കളികണ്ട് മടങ്ങുകയായിരുന്ന ചെർക്കളയിലെ റഫീഖിൻ്റെ മകൻ നിഹാൾ മുഹമ്മദിനാണ് മർദ്ദനമേറ്റത്. പരാതിയിൽ ഫറൂഖിനെതിരെ കേസെടുത്തു. തലക്കടിച്ചും നെഞ്ചിന് ചവിട്ടി പരിക്കേൽപ്പിച്ചെന്നാണ് പരാതി. ബേക്കൽ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments