Ticker

6/recent/ticker-posts

അജാനൂരിൽ സി.പി.എം, മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :അജാനൂർ കാറ്റാടി യയ സി.പി.എം, മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. കാറ്റാടി ജംഗ്ഷനിൽ വച്ച് ഇന്നലെ രാത്രി 11 മണിക്ക് സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്ന മുസ്ലീം ലീഗ് പ്രവർത്തകൻ്റെ പരാതിയിൽ കേസെടുത്തു. കൊത്തിക്കാലിലെ പി.വി. ജംഷീറിൻ്റെ പരാതിയിൽ സുജിത്ത്, വിപിൻ എന്നിവർക്കെതിരെയാണ് കേസ്. സി. പി. എം പ്രവർത്തകൻ യാറ്റാടിയിലെ എം.വിപിൻ കുമാറിൻ്റെ 37 പരാതിയിൽ ജംഷീർ, കണ്ടാലറിയാവുന്ന ഒരാൾക്കതിരെയുമാണ് കേസ്. കാറ്റാട്ടി ജംഗ്ഷനിൽ വച്ച് ആക്രമിച്ചതായാണ് പരാതി.
Reactions

Post a Comment

0 Comments