Ticker

6/recent/ticker-posts

ഗൾഫിൽ നിന്നും നൽകിയ സ്വർണ സ്റ്റിക്ക് ആവശ്യപെട്ട് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് : ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണ സ്റ്റിക്ക് തിരിച്ചു കിട്ടുന്നതിന് യുവാവിനെ കാറിൽ കയറ്റി കൊണ്ട് പോയി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നാല് പേർ അറസ്റ്റിൽ.സൗത്ത് ചിത്താരി വാണിയംപാറ ജംഗ്ഷനിലെ എം. അഷ്റഫ്35, സൗത്ത് ചിത്താരിയിലെ കുളിക്കാട് റോഡ് സി.കെ. ഷഹീർ 21, നോർത്ത് ചിത്താരി പുതിയവളപ്പ് ഹൗസിലെ ഇബ്രാഹിം ഖലീൽ 30, പടന്നയിലെ യാസർ 40 എന്നിവരാണ് ബേക്കൽപൊലീസിൻ്റെ പിടിയിലായത്. പൂച്ചക്കാട് ചെറിയ പള്ളിക്കടുത്തെ എ പി . അബ്ദുൾ മജീദിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട്   പൊലിസ് നരഹത്യാ ശ്രമത്തിന് കേസെടുത്തിരുന്നു.  പൂച്ചക്കാട്ടെ വീട്ടിൽ അതിക്രമിച്ച് കയറി കാറിൽ ബലമായി പിടിച്ച് കൊണ്ട് പോയി പടന്നയിൽ വെച്ച് ആക്രമിച്ചതായാണ് പരാതി. 13ന് രാവിലെ വീട്ടിൽ നിന്നും കൊണ്ട് പോയി 14 ന് വൈകീട്ട് വരെ റിസോർട്ടിൽ വെച്ച് ഇരുമ്പ് വടി കൊ ണ്ടും ഇലക്ട്രിക് സിറ്റിക് കൊ ണ്ടും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതികൾ ഗൾഫിൽ വെച്ച് നൽകിയ സ്വർണം നാട്ടിലെത്തിയ ശേഷം തിരിച്ച് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പറയുന്നു. സ്വർണമോ സ്വത്തോ നൽകണമെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പറയുന്നു.

Reactions

Post a Comment

0 Comments