കാഞ്ഞങ്ങാട് : അരയി പുഴയിൽ 50 കാരൻ മുങ്ങി മരിച്ചു. കുറുന്തൂരിലെ ജമീല ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഡോൺ ഡി രാമൻ്റെ മകൻ മുരുകൻ എന്ന മാരുതി 50 ആണ് മരിച്ചത്. അരയി മാളികക്കെൽ പുഴയിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. സഹോദര
നൊപ്പം
മീൻ പിടിക്കുന്നതിനിടയിൽ തല കറങ്ങി വീണാണ് മുങ്ങി മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇന്ന് ഉച്ചക്കാണ് സംഭവം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ. കർണാടക സ്വദേശിയായ മാരുതി കുടുംബ സമേതം 20 വർഷത്തിലേറെയായി കുറുന്തൂരിലാണ് താമസിക്കുന്നത്. വാർഡ് കൗൺസിലർ ബാലകൃഷ്ണൻകുടുംബത്തിൻ്റെ സഹായത്തിനെത്തി.
0 Comments