Ticker

6/recent/ticker-posts

കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട് :കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡ്രൈവർ മരിച്ചു. വെള്ളരിക്കുണ്ട് മാവുള്ളാലിലെ വേലിക്കകത്ത്
ഷിജോ ജോർജ് 47 ആണ് മരിച്ചത്. കഴിഞ്ഞ 6 ന് വൈകുന്നേരം മാവുള്ളാൽ കാഞ്ഞിരം സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. ഷിജോ ഓടിച്ച ഓട്ടോ മുന്നിൽ പോവുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. മംഗലാപുരം കെ.എം.സി ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് മരണം. ഭാര്യ ഷിജി . മക്കൾ: തോമസ്, ആൻസ് മരിയ. നാളെ രാവിലെ 10 ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫെറോന ദേവാലയത്തിൽ സംസ്ക്കാരം.
Reactions

Post a Comment

0 Comments