Ticker

6/recent/ticker-posts

യുവതിയെ ഇന്നോവ കാറിലും ലോഡ്ജിലും പീഡിപ്പിച്ച ടാക്സി ഡ്രൈവർ നീലേശ്വരത്ത് അറസ്റ്റിൽ

നീലേശ്വരം: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട  യുവതിയെ  ലോഡ്‌ജിലും ഇന്നോവ കാറിനുള്ളിലും പീഡിപ്പിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. നീലേശ്വരം പൊലീസ് പോക്സോയും ബലാ ത്സംഗക്കുറ്റവും ചുമത്തി കേസ്സെടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
നീലേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ 20കാരിയാണ് പീഡനത്തിനിരയായത്. ആറ്റിങ്ങൽ സ്വദേശി ശ്യാംജിത്താണ് അറസ്റ്റിലായത്. പ്രതിയെ ഹോസ്ദുർഗ് കോടതി റിമാൻ്റ് ചെയ്തു. യുവതി പ്രായപൂർത്തിയാ
കുന്നതിന് മുമ്പ് ശ്യാം ജിത്തിനെ ഇൻസ്റ്റഗ്രാമിൽ പരിചയപെടുകയും വിവാഹിതനാണെന്ന കാര്യം  മറച്ചുവെച്ച് പരിചയപ്പെട്ടതായാണ് പെൺകുട്ടി പറയുന്നത്.  പ്രണയം നടിച്ച്
 ശ്യാംജിത്ത് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. പ്രായപൂർത്തിയാ കുന്നതിന് മുൻപും പീഡിപ്പിച്ചതായി പറയുന്നു.  ഉഡുപ്പി, പുല്ലൂർ എന്നിവിട ങ്ങളിലെത്തിച്ച് കാറിനുള്ളിലും
ബലാത്സം ഗത്തിനിരയാക്കി.
 വിവാഹിതനാണെന്നും വഞ്ചിച്ചതാണെന്ന്  തിരിച്ചറിഞ്ഞതോടെ നീലേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments