കാഞ്ഞങ്ങാട് :കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന അശോക് ലൈലൻ്റ്ദോസ്ത് പിക്കപ്പ് വാൻ പട്ടാപകൽ കവർച്ച ചെയ്ത പ്രതികൾ അറസ്റ്റിൽ. പനയാൽ ചെരുമ്പയിലെജുനൈദ് 32, കുണിയതോക്കാനം മൊട്ടയിലെ സാജിദ് 27 എന്നിവരാണ് പിടിയിലായത്.ഇന്നലെ വൈകീട്ടാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വാഹന കുണിയ യിൽ നിന്നും ഇന്നലെ രാവിലെ കണ്ടെത്തി. വിജനമായ സ്ഥലത്ത് നിർത്തിയിട്ടിരുന്ന നിലയിലായിരുന്നു. പെരിയാട്ടടുക്കത്തെ അബ്ദുൾ സത്താറിൻ്റെ വാഹനമാണ് മോഷണം പോയത്. പെരിയ ബസാറിൽ കൽപ്പകമാർക്കറ്റിംഗ് കമ്പനിക്ക് മുന്നിൽ നിർത്തിയിട്ടിരുന്നിടത്ത് നിന്നു മാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു മോഷണം. സ്വന്തം സ്ഥാപനത്തിന് മുന്നിൽ നിന്നു മാണ് മോഷണം പോയത്.
0 Comments