Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ജോലിക്ക് എത്തിയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ജോലിക്ക് എത്തിയ യുവതിയെ കാണാതായെന്ന പരാതിയിൽ പൊലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേളൂർ പോർക്കളം സ്വദേശിനിയായ 20 കാരിയെ യാണ് കാണാതായത്. ഇന്നലെ കാഞ്ഞങ്ങാട്ടെ കടയിലേക്ക് ജോലിക്ക് പോയി കടയിൽ നിന്നും ഇറങ്ങിയ ശേഷം രാത്രി 7.50 ന് മാതാവിനെ ഫോണിൽ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് കാണാതായത്. മാതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്.


Reactions

Post a Comment

0 Comments