നീലേശ്വരം : നീലേശ്വരം
അഞ്ഞൂറ്റമ്പലം വീരർ കാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ
വെടിപ്പുരയ്ക്ക് തീപിടിച്ച്
നിരവധി പേർക്ക് പരിക്ക്
രാത്രി 12 മണിയോടെയാണ് സംഭവം
മൂവാളംകുഴി ചാമുണ്ഡി
തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടയാണ്
അപകടം .
പരിക്കേറ്റവരെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിലും
നീലേശ്വരം തേജസ്വിനി ആശുപത്രിയിലും
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുണ്ട്. വെടി പൊട്ടിക്കുന്നതിനിടെ വെടി പുരയിലേക്ക് സ്പാർക്കുണ്ടായാണ് അപകടമെന്നാണ് പ്രാഥമിക വിവരം. നൂറിലേറെ പേർക്ക് പരിക്കേററതായാണ് വിവരം. മുഖത്തും
കൈക്കുമുൾപെടെയാണ് പലർക്കും പൊള്ളലേറ്റത്. മംഗലാപുരം ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രിയിലും ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആംബുലൻസുകൾ ചീറിപ്പാഞ്ഞു. നീലേശ്വരം ചെയർപേഴ്സണും കൗൺസിലർ ഷജീ റു മുൾപ്പെടെ വിവരമറിഞ്ഞ് ഉടൻ വിവിധ ആശുപത്രികളിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
0 Comments