ഇടിച്ച് തെറിപ്പിച്ച്
നിർത്താതെ ഓടിച്ചു പോയ നാഷണൽ പെർമിറ്റ്
ലോറിയെനാട്ടുകാർ പിടികൂടി. അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഉദുമയിലെ രാമകൃഷ്ണൻ്റെ ഭാര്യ ജ്യോതിക്കാണ് പരിക്ക്. ഇന്ന് രാവിലെ ഉദുമയിലാണ് അപകടം. ശേഷം കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ച് വന്ന ലോറിയെ തൃക്കണ്ണാട് പെട്രോൾ പമ്പിനടുത്ത് വെച്ച് പിടികൂടി. ലോറി ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
0 Comments