Ticker

6/recent/ticker-posts

ജില്ലാശുപത്രിയിൽ പത്ത് വയസുകാരന് ശസ്ത്രക്രിയയിലെ പിഴവ്: ചെരിപ്പ് മാലയുമായി യൂത്ത് ലീഗ് പ്രവർത്തകരും എ.ഐ.വൈ.എഫ് പ്രവർത്തകരും ഡി.എം.ഒ ഓഫീസിലേക്ക് ഇരച്ച് കയറി, സംഘർഷം, അറസ്റ്റ്

കാഞ്ഞങ്ങാട് :ജില്ലാശുപത്രിയിൽ പത്ത് വയസുകാരന് ശസ്ത്രക്രിയയിലെ പിഴവ് മൂലം ഗുരുതര ആരോഗ്യ പ്രശ്നമുണ്ടായതിൽ പ്രതിഷേധിച്ച്
 ചെരിപ്പ് മാലയുമായി യൂത്ത് ലീഗ് പ്രവർത്തകരും എ.ഐ.വൈ.എഫ് പ്രവർത്തകരും ഡി.എം.ഒ ഓഫീസിലേക്ക് ഇരച്ച് കയറി. വലിയ
സംഘർഷത്തിനിടെ, യുത്ത് ലീഗ് പ്രവർത്തകരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചക്കാണ് സംഭവം.
പുല്ലൂർ പെരളത്തെ അശോകന്റെ മകനും വേലാശ്വരം ഗവ. യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ ആദിനാഥ് ചികിത്സ പിഴവിനെ തുടർന്ന് ദുരിതത്തിലായതിലായിരുന്നു പ്രതിഷേധം. ജില്ലാ ശുപത്രി
കോമ്പൗണ്ടിലുള്ള ഡി.എം.ഒ ഓഫീസിൽ ഈ പ്രശ്നത്തിൽ മെഡിക്കൽ ബോർഡ്
യോഗം ചേർന്നതിനിടെയാണ് യൂത്ത് ലീഗ്, എ.ഐ.വൈ.എഫ് പ്രവർത്തകർ ഇരച്ച് കയറിയത്. യൂത്ത് ലീഗ് പ്രവർത്തകർ ചെരിപ്പ് മാലയുമായാണ് കയറിയത്. ഇത് കണ്ട്
ഡോക്ടർ കമിഴ് കിടന്ന തിനാൽ ചെരിപ്പ് മാല ഇടാനായില്ല. ഇതേ തുടർന്ന് മാല മേ
ശപ്പുറത്തിട്ടു. പിന്നിട് സ്ഥലത്തെത്തിയ
ഹോസ്ദുർഗ്
പൊലീസ് 15 ഓളം
 യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എ.ഐ.വൈ.എഫ് പ്രവർത്തകർ സ്ഥലത്തുണ്ട്. കുട്ടിക്ക്
 ഹെർണിയിയയ്ക്കുള്ള ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ ഞരമ്പ് മുറിയുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ സീനിയർ സർജൻ ഡോ.വിനോദാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പിതാവ് അശോകൻ പറഞ്ഞു. കഴിഞ്ഞമാസം 18നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.19ന് ആദ്യ ശസ്ത്രക്രിയയ്ക്കായി തിയേറ്ററിൽ കൊണ്ടുപോയപ്പോഴാണ് സംഭവം.
Reactions

Post a Comment

0 Comments