Ticker

6/recent/ticker-posts

പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് സ നീലേശ്വരത്ത് പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നുച്ചയോടെയാണ് വീട്ടിലെ  ഒന്നാം നിലയിലെ മുറിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 ചായോത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സാൻവിയ ഉണ്ണികൃഷ്ണൻ 17 ആണ് മരിച്ചത്. സീലിംഗ് ഫാനിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. രാവിലെ 8 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. നീലേശ്വരം പൊലീസ് കേസെടുത്ത് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു.
ചായോം ബസാറിലെ ഉണ്ണികൃഷ്ണൻ്റെ മകളാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ.

Reactions

Post a Comment

0 Comments