Ticker

6/recent/ticker-posts

നാല് പേരുടെ മരണം: കണ്ണൂർ വാഹനാപകടത്തിൽ മരിച്ചവരിൽ കാഞ്ഞങ്ങാട്ടെ യുവാവും , മരിച്ചത് കോളേജ് വിദ്യാർത്ഥി

കണ്ണൂർ: കണ്ണൂർ ചാലോട് കുംഭത്ത് കാർ നിയന്ത്രണം വിട്ട്  മരത്തിലിടിച്ച് മരിച്ചതിൽ കാഞ്ഞങ്ങാട് സ്വദേശിയും.  കാർ യാത്രക്കാരായ നാലു പേർക്ക് ദാരുണാന്ത്യമാണുണ്ടായത്.
 കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിച്ചാൽ സ്വദേശി ബഷീറിനെയും, റീനത്തിന്റെയും മകൻ മുഹമ്മദ് റിസ്വാൻ 22 ആണ് മരിച്ചത്.
 ബാംഗ്ലൂർ ബിഎംഎസ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ്. കണ്ണൂരിലുള്ള സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി വരികയായിരുന്നു. സഹോദരങ്ങൾ ഷെബിൻ ഫയാസ്,( മംഗലാപുരം യേനപ്പോയ കോളേജ് നഴ്സിംഗ് വിദ്യാർത്ഥി ) ഹിന ഫാത്തിമ (ലിറ്റിൽ ഫ്ലവർ)
കണ്ണൂർ അലവിൽ സ്വദേശി ഷാൻ സിറാജ്, കാഞ്ഞങ്ങാട് സ്വദേശി റിസ്‌വാൻ ഹൈദരാബാദ് സ്വദേശി ഹർഷ്, യുപി സ്വദേശി പരം ഛേത്രി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്‌ണ ദേവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11. 10 നായിരുന്നു അപകടം. ബംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്ന ഇവരെല്ലാം കണ്ണൂരിൽ വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു. യാത്രയ്ക്കിടെയാണ് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ചത്..  അപകടത്തിൽ കാറിന് തീപിടിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു.മട്ടന്നൂരിൽ നിന്നെത്തിയ അഗ്‌നിശമന വിഭാഗവും നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ എത്തിച്ചത്.ഒരാൾ അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇൻക്വസ്റ്റിനും പോസ്റ്റ് മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
കാഞ്ഞങ്ങാട്ട് നിന്നും ബന്ധുക്കൾകണ്ണൂരിലെത്തി.
Reactions

Post a Comment

0 Comments