Ticker

6/recent/ticker-posts

പ്രഭാത സവാരിക്കിറങ്ങിയ യുവാക്കളെ കാർ ഇടിച്ച് തെറിപ്പിച്ചു രണ്ട് പേർക്ക് പരിക്ക് ഒരാൾക്ക് ഗുരുതരം

കാഞ്ഞങ്ങാട് :പ്രഭാത സവാരിക്കിറങ്ങിയവരെ കാർ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽരണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾക്ക് പരിക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെ 5.40 ന് കുറ്റിക്കോൽ പള്ളത്തി
ങ്കാലിലാണ് അപകടം. പള്ളത്തിങ്കാൽ അടുക്കം ടി.സി. അഭിലാഷിനാണ് 39 സാരമായി പരിക്കേറ്റത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിക്കാനിലെ കെ.വി. ജയകുമാറിന് 39 നിസാര പരിക്കേറ്റു. ബന്തടുക്ക - പൊയിനാച്ചി സംസ്ഥാന പാതയിലാണ് അപകടം. കർണാടക സ്വദേശികൾ സഞ്ചരിച്ച കാർബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തൃക്കണ്ണാട്ടേക്ക് വരികയായിരുന്നു.
Reactions

Post a Comment

0 Comments