കാഞ്ഞങ്ങാട് :ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ
കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ഗോപി മാഷ് 94വിടവാങ്ങി.
കോട്ടയം ജില്ലയിലെ കങ്ങഴ സ്വദേശിയാണ്.
2018 ലെയും 2019 ലെയും പ്രളയകാലത്ത് ഗോപി മാഷും ഭാര്യയും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. കോവിഡ് കാലത്ത് ഒരു ലക്ഷം രൂപ നൽകി. വയനാട് മുണ്ടക്കൈ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നൽകി മാഷ് ദുരിത ബാധിതരെ ചേർത്തു പിടിച്ചു. തിരുവനന്തപുരം ജില്ലയിലെ പച്ച പാലോട് ദേവസ്വം ബോർഡ് സ്കൂളിൽ നിന്ന് 1986 ൽ വിരമിച്ചു.
കെ.പി. ടി. യു വിൻ്റെ രൂപീകരണം മുതൽ മുൻനിര പ്രവർത്തകനായിരുന്നു.ഭാര്യ: ആനന്ദവല്ലീശ്വരിയമ്മ. മക്കൾ : ജയ ജി. നായർ (റിട്ട. ടീച്ചർ ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ), വിജയ ജി നായർ (റിട്ട. ടീച്ചർ, എ.സി. കെ.എൻ.എസ്.ജി.യു.പി. സ്കൂൾ മേലാങ്കോട്ട്) മരുമകൻ: എച്ച്. കെ. മോഹൻ ദാസ്. സഹോദരങ്ങൾ:പുരുഷോത്തമൻ നായർ, അപ്പുക്കുട്ടൻ നായർ ( റിട്ട. പ്രധാനാധ്യാപകൻ, കാഞ്ഞങ്ങാട്) രാജശേഖരൻ നായർ, പരേതരായ ഗോപാലകൃഷ്ണൻ നായർ, സരോജിനിയമ്മ,രവീന്ദ്രനാഥൻ നായർ, രഘുനാഥൻ നായർ, വിശ്വനാഥൻ നായർ സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേലാങ്കോട്ട് പൊതു ശ്മശാനത്തിൽ.
0 Comments