ചെന്നൈ: ചെന്നൈയിൽ തിരുവള്ളൂരിന് സമീപം പാസഞ്ചർ എക്‌സ്പ്രസ് ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചു. തി പിടിച്ചു.
കവരപേട്ടയിലാണ് സംഭവം. 19 യാത്രക്കാർക്ക് പരിക്ക്. 4 പേരുടെ നില ഗുരുതരം. ആന്ധപ്രേദശിലേക്ക് പോകുകയായിരുന്ന ദർബാംഗ-മൈസൂരു എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പാസഞ്ചർ ട്രെയിനിൻ്റെ 5 കോച്ചുകൾ പാളം തെറ്റി.
കൂട്ടിയിടിയുടെ ആഘാതത്തിൽ ഗുഡ്സ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് ആണ് തീപിടിച്ചത്. പാസഞ്ചർ ട്രെയിൻ കവരപേട്ടയ്ക്ക് സമീപം എത്തിയപ്പോൾ അവിടെ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രിയായതിനാൽ സംഭവിച്ചത് യാത്രക്കാർക്ക് കാണാൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനം നടക്കുന്നു.
0 Comments