Ticker

6/recent/ticker-posts

മാവുങ്കാലിന് സമീപം പുലി ഇറങ്ങിയതായി സംശയം

കാഞ്ഞങ്ങാട് : മാവുങ്കാലിന് സമീപം പുലി ഇറങ്ങിയതായി സംശയം. ഇതോടെ നാട്ടുകാർ ജാഗ്രതയിലായി. 
ഇന്നലെ രാത്രി കല്യാൺ, അത്തിക്കോത്ത് മുത്തപ്പൻതറഭാഗങ്ങളിൽ പുലിയെ കണ്ടെന്നാണ് സംശയം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു രണ്ടു പേരാണ് കണ്ടത്. റോഡ് കുറുകെ കടക്കുകയായിരുന്നു.വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കാടുകളും അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഇനിയും കണ്ടാൽ ക്യാമറ
യോ കൂട് സ്ഥാപിക്കുന്ന
തോതീരുമാനാനിക്കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാഹുൽ പറഞ്ഞു.മഞ്ഞം പൊതി കുന്നിന്റെ താഴ്‌വാരമാണിത്. കാടുമുടി കിടക്കുന്ന പ്രദേശം കൂടിയാണ്. പുലിയെ കണ്ടെന്നവിവരം പരന്നതോടെ മഞ്ഞം പൊതി കുന്നിന്റെ ചുറ്റുവട്ടത്തും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു.മാവുങ്കാൽ ആനന്ദാശ്രമം, കല്യാൺ, വാഴക്കോട്  പ്രദേശങ്ങളിലെ ജനങ്ങളോട് അതിരാവിലെ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകി.അതിനിടെ ഏതാനും ദിവസം മുമ്പ് കാരക്കോട്ട് പുലിയെ കണ്ടതായും വിവരമുണ്ടായിരുന്നു. അടുത്തടുത്ത പ്രദേശങ്ങളാണിത്.ഏതാനും വർഷങ്ങൾക്കു മുമ്പ്  ഏച്ചിക്കാനം വെള്ളൂടയിൽ പുലിയെ കൂട് വെച്ച് പിടികൂടിയിരുന്നു.
Reactions

Post a Comment

0 Comments