ഉയർത്തിടിച്ച റൂണി എന്ന പൊലിസസ്‌നായ വിരമിച്ചു. കാസർകോട് കെ. 9 സ്ക്വാഡിലെ ട്രാക്കറായ
പൊ ലീസ് നായയാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഇനി തൃശൂർ വിശ്രാന്തിയിൽ വിശ്രമം. ജർമ്മൻ ഷേപ്പേർഡ് വിഭാഗത്തിൽ പെട്ട റൂണി
ഒന്നര വയസ്സുകാരി തൃശൂരിലുള്ള സ്റ്റേറ്റ് ഡോഗ് ട്രെയിനിൽ സെന്ററിൽനിന്ന് ഒൻപത് മാസത്തെ പരിശീലനം 2016 ഏപ്രിലിൽ ആണ് അംഗമാകുന്നത്. കഴിഞ്ഞ ഒമ്പതുവർഷത്തെ സേവ നത്തിനിടയിൽ നിരവധി നേട്ടങ്ങൾ ജില്ലക്ക് നേടികൊടു ക്കുവാൻ റൂണിക്ക് സാധിച്ചിട്ടുണ്ട്.
റൂണിയുടെ ആദ്യത്തെ ഡ്യൂട്ടി തന്നെ ചിറ്റാരിക്കാൽ പൊ ലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ഒരു കൊലപാതകവുമാ യി ബന്ധപ്പെട്ടായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രതിയുടെ ചെരുപ്പിൽ മണംപിടിച്ച റൂണി നേരെ പ്രതിയുടെ വീട്ടിലേക്കായിരുന്നു പോയത്. ബദിയടുക്ക പൊലീസ് സ്റ്റേ ഷൻ പരിധിയിലുണ്ടായ കുട്ടിയെ കാണാതായ കേസിൽ കുട്ടി യുടെ വസ്ത്രത്തിൻ്റെ മണംപിടിച്ച് നേരെ പുഴയുടെ കര യിലേക്ക് പോകുക വഴി അന്വേഷണ ഉദ്യോഗസ്ഥർക്ക് നേർ വഴി കാട്ടികൊടുക്കാൻ റൂണിക്ക് സാധിച്ചു.
അമ്പലത്തറ
പൊലീസ് പരിധിയിൽ കിണർ വെള്ളത്തിൽ കീടനാശിനി കലർത്തിയ കേസിലും തുമ്പുണ്ടാക്കാനായി.
ഒട്ടനവധി കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥന്മാരെ സഹായിച്ച റൂണി
0 Comments