Ticker

6/recent/ticker-posts

തിളച്ച ചായ മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ ഒന്നര വയസുകാരന് ചികിൽസ ലഭിക്കാത്തതിനെതിരെ മാതാവ് പൊലീസിലും ഡി.എം.ഒക്കും പരാതി നൽകി

കാഞ്ഞങ്ങാട് : തിളച്ച ചായ മറിഞ്ഞ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരന് ചികിൽസ നൽകാത്തതിനെതിരെ മാതാവ് പരാതി നൽകി. ജില്ലാ മെഡിക്കൽ ഓഫീസർക്കും ഹോസ്ദുർഗ് പൊലീസിനും ആണ് പരാതി നൽകിയത്. തൈക്കപ്പുറം സ്റ്റോർ ജംഗ്ഷനിലെ മൽസൃ തൊഴിലാളി അബ്ദുള്ളയുടെ ഭാര്യ സാബിറ യാണ് പരാതി നൽകിയത്. ഇവരുടെമകൻ മുഹമ്മദ് സെയ്ദിന് ചികിൽസ നിഷേധിച്ച സംഭവത്തിലാണ് പരാതി. രണ്ടാഴ്ച മുൻപാണ് സംഭവം.  മുഖത്തും നെഞ്ചിലുൾപെടെ 50 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിക്ക് ജില്ലാശുപത്രിയിൽ ചികിൽസ ലഭിച്ചില്ലെന്നാണ് പരാതി.  കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ ചികിൽസക്ക് ഭീമമായ തുകയാകുമെന്നറിഞ്ഞതോടെ പിറ്റേ ദിവസം ചികിൽസക്കായി ജില്ലാ ശുപത്രിയിലെത്തിച്ചതായിരുന്നു. രാത്രി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലെത്തിച്ച് ഡോക്ടറോട് കാര്യം പറയുകയും ഒ. പി ടിക്കറ്റെടുത്ത് ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ അഡ്മിറ്റ് ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ആശുപത്രിയിലെത്തി ഒരു മണിക്കൂറിന് ശേഷം ഐ.സി.യു വിൽ ഒഴിവില്ലെന്നും വാർഡിൽ കിടത്താനും പറഞ്ഞതായാണ് ബന്ധുക്കളുടെ പരാതി. പ ഇതോടെ കുട്ടിക്കൊപ്പമുണ്ടായിരുന്നവർ ആശുപത്രിയിൽ ബഹളം വെച്ചിരുന്നു. ആശുപത്രിയിൽ നിന്നും നൽകിയ ഒപിടിക്കറ്റ് ആശുപത്രിയിൽ വാങ്ങി വെച്ചത് മൂലം അർദ്ധരാത്രി കണ്ണൂരിലെത്തിച്ച കുട്ടിയെ ഇവിടത്തെ ആശുപത്രിയിലും ചികിൽസ കിട്ടിയില്ലെന്നും പരാതിയുണ്ട്. ഒടുവിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എ.സി മുറിയിൽ കുട്ടിയെ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. സർക്കാർ ആശുപത്രിയിൽ ചികിൽസ ലഭിക്കാത്തത് മൂലം നിർദ്ദന കുടുംബം 2200 രൂപ ദിവസം ആശുപത്രിയിൽ മുറിവാടകയായി നൽകേണ്ടി വന്നു. ഒരാഴ്ചയോളം ഈ തുക വെച്ച് മുറിവാടക നൽകി. ഡോക്ടറുടെ ഫീസും മരുന്നു മായി പതിനായിരങ്ങൾ വേറെയും ചില വായി. 6500 രൂപ ആംബുലൻസ് വാടക നൽകി. സർക്കാർ ആശുപത്രിയിൽ ചികിൽസ ലഭിക്കാത്തത് മൂലം കുടുംബം കടക്കെണിയിലുമായി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മാതാവ്  ഡി.എം.ഒ ക്കും പൊലീസിലും പരാതി നൽകിയത്.

Reactions

Post a Comment

0 Comments