Ticker

6/recent/ticker-posts

പൊലീസിനെ വെല്ലുവിളിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാസർകോട്: വോര്‍ക്കാടി ഗ്രാമത്തില്‍ നിരവധി കടകളിലും അമ്പലങ്ങളിലും,പള്ളികളിലും തുരുതുരെ മോഷണം നടത്തി 
പൊലീസിനെ വെല്ലുവിളിച്ച കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. പുത്തൂർ ചിക്ക് മംഗ്ളുരു താരി ഗുഡേയിലെ
 മുഹമ്മദ് അഷ്റഫ് ആണ് പിടിയിലായത്
കര്‍ണാടകയിലും കേരളത്തിലെയുംനിരവധി മോഷണ കേസുകളിലെ പിടികിട്ടാ പുള്ളിയാണ്. 
മഞ്ചേശ്വരം 
പൊലീസ് രജിസ്റ്റര് ചെയ്ത നിരവധി കേസുകളും കർണാടകയിലെ കേസുകളും അഷറഫിന്റെ അ റസ്റ്റോടെ തെളിയിക്കാന്‍ സാധിച്ചു.മലപ്പുറം ജില്ലയിലെ അമരമ്പലം നിന്നുമാണ് പ്രതിയെ പിടികൂടിയത്. കസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ സ്റ്റേഷനുകളിൽ പ്രത്യേകം ക്രൈം സ്കോഡുകൾ  രൂപീകരിക്കാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി.വൈ. എസ്. പി സി‌.കെ. സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂബ് കുമാര്‍ ,എസ്.ഐ രതീഷ്ഗോപി ,
പൊലീസുകാരായ പ്രമോദ് , സജിത്ത് , അശ്വന്ത് കുമാര്‍ , പ്രണവ്  , സന്ദീപ് , വന്ദന എന്നിവര്‍  അടങ്ങുന്ന ക്രൈം സ്ക്കോഡ് അംഗങ്ങളാണ്പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments