Ticker

6/recent/ticker-posts

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പുഴയിൽ നിന്നും കണ്ടെത്തി സംസ്ക്കാരം നാളെ

കാഞ്ഞങ്ങാട് : കരിവെള്ളൂരിൽ  
പൊലീസുദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് പുഴയിൽ നിന്നും കണ്ടെത്തി.  കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവ്യശ്രീയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയാണ് ഇന്ന് കണ്ടെത്തിയത്.  പയ്യന്നൂർ പെരുമ്പ പുഴയിൽ നിന്നും പൊലിസും അഗ്നിരക്ഷാസേനയും ചേർന്ന് ആണ് കണ്ടെത്തിയത്. 
അറസ്റ്റിലായ ഭർത്താവ് രാജേഷിനെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ആയുധം കണ്ടെത്തിയത്. ഇന്നലെരാത്രി പിടിയിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
ദിവ്യശ്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ,പയ്യന്നൂർ സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം നാളെ നടക്കും.
രാവിലെ 7.30 ന് പയ്യന്നൂർ 
       8 മണിക്ക്  ചന്തേര 
പൊലീസ്സ്റ്റേഷനുകളിലും
       8 30 ന് പലിയേരി കൊവ്വൽ വായനശാലയിലും പൊതു ദർശനം.
      9.30 ന് ദിവ്യശ്രീയുടെ വീട്ടിലെത്തിക്കും.
      10 മണിക്ക് സംസ്ക്കാരം.


Reactions

Post a Comment

0 Comments