Ticker

6/recent/ticker-posts

യുവാവ് ജീവനൊടുക്കിയ കേസിൽ യുവതി അറസ്റ്റിൽ കോടതിയിൽ ഹാജരാക്കി

കാഞ്ഞങ്ങാട്: യുവാവ് ജീവനൊടുക്കിയ കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി.
മടക്കര കാവുംചിറയിലെ മല്‍സ്യവില്‍പനക്കാരനായ കെ.വി. പ്രകാശൻ ആത്മഹത്യ കേസിൽ മല്‍സ്യ വില്‍പ്പന തൊഴിലാളിയായ 
മടിവയല്‍ സ്വദേശിനി സി.ഷീബ37യെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ഇന്ന് വൈകീട്ട് 
ഹോസ്ദുർഗ് കോടതിയില്‍ ഹാജരാക്കി. ഷീബ നല്‍കിയ  പരാതിയെ തുടര്‍ന്നുള്ള മനോവിഷമത്തിൽ പ്രകാശന്‍ ആത്മഹത്യ ചെയ്തതെന്നാണ് പരാതി. രണ്ട് മാസം മുമ്പാണ് പ്രകാശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.  പ്രകാശനെ കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയകെട്ടിടത്തിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.  അന്വേഷണം നടത്താന്‍ വീട്ടുകാരും വിവിധ സംഘടനകളും ആവശ്യപെട്ടിരുന്നു. ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്'. പ്രതിയെ
കോടതി റിമാൻ്റ് ചെയ്തു. പ്രതിനൽകിയ ജാമ്യാപേക്ഷ നാളെ
കോടതി പരിഗണിക്കും.
Reactions

Post a Comment

0 Comments