കാഞ്ഞങ്ങാട് :കാറിൽ നിന്നും 86 ലിറ്റർ വിദേശ മദ്യവുമായി
രണ്ട് പേരെ അറസ്റ്റ് ചെയ്തു.
പെരിയട്ടെടുക്കത്ത് നിന്നും എം.എച്ച്14 ബി സി4876 നമ്പർ കാറിൽ കടത്തി കൊണ്ടുരികയായിരുന്ന 86.4 ലിറ്റർ കർണാടക നിർമ്മിത മദ്യമാണ് എക്
സൈസ് സംഘം പിടികൂടിയത്. മഞ്ചേശ്വരം ബംബ്രാണ കിദൂരിലെ മിതേഷ് , ബംബ്രാണ കളത്തൂർ ചെക്ക് പോസ്റ്റിനടുത്തെ പ്രവീൺകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജീവൻ പ്രിവന്റീവ്ഓഫീസർ ഗ്രേഡ് പി . കെ . ബാബുരാജ്, സിവിൽ എക്സൈസ്ഓഫീസർമാരായ മനോജ്, പി. സിജു സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിജിത്ത് ഹോസ്ദുർഗ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ സനൽ എന്നിവരുമുണ്ടായിരുന്നു.
0 Comments