Ticker

6/recent/ticker-posts

ആംബുലൻസിന് വഴി തടസം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു

കാഞ്ഞങ്ങാട് :ആംബുലൻസിന് വഴി തടസ്സം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.കാർ ഓടിച്ച പി മുഹമ്മദ് മുസമ്മലിൻറെ ലൈസൻസ് ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത് ഒൻപതിനായിരം രൂപ പിഴ ഇനത്തിൽ ഈടാക്കി. അഞ്ചുദിവസം എടപ്പാളിൽ ഐ ഡി റ്റി ആറിൽ പരിശീലനത്തിനും നിർദ്ദേശിച്ചു. സർട്ടിഫിക്കറ്റ് ആർടിഒ എൻഫോഴ്സ്മെൻറ് സമക്ഷം ഹാജരാക്കണം.കാസർകോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് വഴി തടസം സൃഷ്ടിച്ചതിനാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.ആർടിഒ ( എൻ ഫോഴ്സ് മെൻറ്,)പി. രാജേഷിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി മഡിയനും കാഞ്ഞങ്ങാടിനും ഇടയിലാണ് സംഭവം.

Reactions

Post a Comment

0 Comments