കാഞ്ഞങ്ങാട് : റെയിൽപാളത്തിൽ കുട്ടികൾ കല്ലുകൾ വെച്ചു. വന്ദേഭാരത് എത്തുന്നതിന് തൊട്ട് മുൻപ് സംഭവം കണ്ട സ്ത്രീകൾകല്ലുകൾ നീക്കം ചെയ്തു. ഇന്ന് ഉച്ചക്ക് പള്ളിക്കര ഓവർ ബ്രിഡ്ജിനടിയിലാണ് സംഭവം. മംഗലാപുരം ഭാഗത്തേക്ക് പോയ വന്ദേഭാരത് എത്തുന്നതിന് മുൻപായിരുന്നു കല്ലുകൾ വെച്ചത്. സമീപത്തെ സ്ത്രീകൾ ഇത് കാണുകയും ട്രെയിൻ കടന്ന് പോകുന്നതിന് തൊട്ട് മുൻപ് എടുത്ത് മാറ്റുകയുമായിരുന്നു. സ്ത്രീകൾ കാസർകോട് റെയിൽവെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി. പള്ളിക്കര ഭാഗത്ത് താമസിക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികളുടെ ഒമ്പത് വയസ് വീതം പ്രായമുള്ള കുട്ടികളാണ് കല്ലുകൾ വെച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളോട് റെയിൽവെ പൊലീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
0 Comments