കാഞ്ഞങ്ങാട് :
റേഷൻ കടയിലേക്ക് പോയ യുവതിയെ കാണാതായതായുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബളാൽ അരീക്കര സ്വദേശിനിയായ 29 കാരിയെ യാണ് കാണാതായത്. 25 ന് രാവിലെ മങ്കയത്തുള്ള റേഷൻ കടയിലേക്ക് പോകുന്നതിന് വീട്ടിൽ നിന്നും പോയി ഇതുവരെ തിരിച്ചു വന്നില്ലെന്നാണ് പരാതി. ഭർത്താവിൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്.
0 Comments