Ticker

6/recent/ticker-posts

പാളം മുറിച്ച് കടക്കവെ പുതുക്കൈ സ്വദേശി പടന്നക്കാട് ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട് :പുതുക്കൈ സ്വദേശി പടന്നക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ. പാളം മുറിച്ച് കടക്കവെ തട്ടിയതാണെന്നാണ് സംശയം. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽപെട്ട പുതുക്കൈയിലെ വിനോദ് 49 ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെ പടന്നക്കാട് ഓവർ ബ്രിഡ്ജിനടുത്താണ് ട്രെയിൻ തട്ടിയ നിലയിൽ കണ്ടത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഉച്ചക്ക് മീൻ വാങ്ങാൻ പടന്നക്കാടേക്ക് പോകുന്നുവെന്ന് നാട്ടിൽ നിന്നും പോയതായിരുന്നു. ഹോസ്ദുർഗ് പൊലീസ് എത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. നേരത്തെ കിളിയളത്തായിരുന്നു വീട്.
ഭാര്യ: ഷൈമ (ഐഷാൽ ആശുപത്രി ജീവനക്കാരി) മക്കൾ: വിവേക്,വിസ്മയ.
Reactions

Post a Comment

0 Comments