Ticker

6/recent/ticker-posts

തൃക്കരിപ്പൂരിലെ ബാങ്ക് മാനേജരാണെന്ന് പറഞ്ഞ് മധ്യവയസ്ക്കൻ്റെ രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട് :തൃക്കരിപ്പൂരിലെ ബാങ്ക് മാനേജരാണെന്ന് പറഞ്ഞ് അക്കൗണ്ട് വിവരങ്ങൾ വാങ്ങി മധ്യവയസ്ക്കൻ്റെ രണ്ട് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. തൃക്കരിപ്പൂർ നടക്കാവിലെ പി.വിജയനാണ് 52 പണം നഷ്ടപ്പെട്ടത്. 210000 രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പണം നഷ്ടമായത്. തൃക്കരിപ്പൂർ ബാങ്ക് മാനേജരാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം വിജയൻ്റെ തൃക്കരിപ്പൂർ എസ്.ബി.ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും ആണ് പണം നഷ്ടപ്പെട്ടത്.
നെറ്റ് ബാങ്കിംഗിനായി വിവരങ്ങൾ ശേഖരിച്ച് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തെന്നാണ് പരാതി. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments