കാഞ്ഞങ്ങാട് : മൽസരിച്ചോടിയ സ്വകാര്യ ബസുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് -പാണത്തൂർ റൂട്ടിലോടുന്ന റഷാദ്, ഭഗവതി ബസ്സുകളെയാണ് അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തത്. പാണത്തൂരിൽ നിന്നും മാവുങ്കാൽ ഭാഗത്തേക്ക് മൽസരിച്ച് വരികയായിരുന്ന ബസുകളെ ഇന്ന് വൈകീട്ട് 5.30 ഓടെ അമ്പലത്തറയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. റഷാദ് ബസ് ഡ്രൈവർ കെ.സതീശൻ 35, ഭഗവതി ബസ് ഡ്രൈവർ പി. ഷിജി 36 എന്നിവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments