Ticker

6/recent/ticker-posts

പടന്നക്കാട് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതിക്ക് ജാമ്യാപേക്ഷ നൽകാൻ ആളില്ല സർക്കാർ അഭിഭാഷകനെ നിയോഗിക്കാൻ കോടതി നടപടി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു

കാഞ്ഞങ്ങാട് : നാടിനെ നടുക്കിയ പടന്നക്കാട്ടെ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ പ്രതി പി.എ.സലീമിന് ഹോസ്ദുർഗ് പോക്സോ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. അറസ്റ്റലായി ഏഴ് മാസം കഴിഞ്ഞിട്ടും പ്രതി സ്വന്തമായി അഭിഭാഷകനെ നിയോഗിക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് വേണ്ടി സർക്കാർ അഭിഭാഷകനെ നിയോഗിക്കാൻ പോക്സോ കോടതി നിർദ്ദേശം നൽകി. സർക്കാർ അഭിഭാഷകനെ തീരുമാനിക്കുന്നതിന് ലീഗൽ അഡ്വൈസറിക്ക് വിട്ടു. കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതിയുള്ളത്. വിചാരണ നടപടികൾക്ക് മുന്നോടിയായി പ്രതിയെ ഇടക്ക് കാഞ്ഞങ്ങാട് കോടതിയിലേക്ക് കൊണ്ട് വരുന്നുണ്ട്. സ്വന്തമായി അഭിഭാഷകനില്ലെന്ന് പ്രതി അറിയിച്ചതിനെ തുടർന്നാണ് സർക്കാർ അഭിഭാഷകനെ നിയോഗിക്കാൻ കോടതി നടപടിയുണ്ടായത്. പ്രതിക്കെതിരെ മേൽപ്പറമ്പ പൊലീസ് മുൻപ് റജിസ്ട്രർ ചെയ്ത പോക്സോ കേസിലും കോടതി വിചാരണ നടപടികളാരംഭിച്ചു. ഈ കേസിൽ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നുവെങ്കിലും പടന്നക്കാട് പീഡനത്തിൽ കൂടി പ്രതിയായ തോടെ മേൽപ്പറമ്പ പീഡനക്കേസിൽ അഭിഭാഷകൻ ഹാജരാകുന്നതും ഒഴിവായി. ഈ സാഹചര്യത്തിൽ രണ്ട് പീഡനക്കേസുകളിലും പ്രതിക്ക് സർക്കാർ അഭിഭാഷകൻ്റെ സഹായം ലഭ്യമാക്കാനാണ് കോടതി നിർദ്ദേശം. കഴിഞ്ഞ 210 ദിവസങ്ങൾക്കിടെ പ്രതിയുടെ റിമാൻ്റ് കാലാവധി കോടതി ഓരോരണ്ടാഴ്ചയിലും നീട്ടുമ്പോഴും ബന്ധുക്കളാരും ജാമ്യാപേക്ഷയുമായി ബന്ധുക്കളാരുമെത്തിയില്ല. പ്രതിക്ക് ഭാര്യയും ബന്ധുക്കൾ ഉണ്ടെങ്കിലും അതിക്രൂരമായ കൃത്യം ചെയ്ത പ്രതിയെ ബന്ധുക്കൾ കൈ ഒഴിയുകയായിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച 300 പേജുള്ള കുറ്റപത്രമാണ് പോക്സോ കോടതിയിൽ പ്രതിക്ക് വായിച്ച് കേൾപ്പിച്ചത്. കൃത്യം നടന്ന് 39-ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടറായിരുന്ന ഇപ്പോഴത്തെ ചക്കരകല്ല് ഇൻസ്പെക്ടർ എം പി . ആസാദ് കുറ്റപത്രം സമർപ്പിച്ചിരുന്നു.മെയ് 15ന് പുലർച്ചെയാണ് നാടിനെ ഒന്നാകെ ഉലച്ച പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന ശേഷം വഴിയിലുപേക്ഷിച്ച സംഭവമുണ്ടായത്. കർണാടക കുടക് സ്വദേശിയായ പി. എ സലീമാണ് ഒന്നാം പ്രതി. തട്ടിക്കൊണ്ട് പോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടിൽ അതിക്രമിച്ച് കയറുക തുടങ്ങിയ വകുപ്പുകളാണ് സലീമിനെതിരെ ചുമത്തിയിട്ടുള്ളത്. മോഷ്‌ടിച്ച കമ്മൽ കണ്ണൂർ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിൽക്കാൻ സഹായിച്ച സലീമിന്‍റെ സഹോദരി സുവൈബയാണ് കേസിലെ രണ്ടാം പ്രതി. മോഷ്‌ടിക്കാനായി വീട്ടിൽ കയറിയ സലീം കുട്ടിയെ എടുത്തുകൊണ്ടുപോയി കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 300 പേജുള്ള കുറ്റപത്രത്തിൽ പ്രതിയുടെ ഡിഎൻഎ പരിശോധന ഫലമടക്കമുള്ള 42 ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിരുന്നു. സലീം കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടയാൾ, ബൈക്കിൽ കയറ്റിക്കൊണ്ടുപോയയാൾ എന്നിവരുൾപ്പെടെ 67 സാക്ഷികൾ. സലീം നേരത്തെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണെന്നും കുറ്റപത്രത്തിലുണ്ട്.. വല്യ ഛൻപുലർച്ചെ പശുവിനെ കറുക്കുന്നതിനായി പുറത്തിറങ്ങിയ സമയത്തായിരുന്നു സംഭവം. വല്യ ഛൻ പശു തൊഴുത്തിലേക്ക് പോയ സമയം വീടിനകത്ത് കയറിയ പ്രതി ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. കാതിലെ ആഭരണങ്ങൾ കവർന്ന ശേഷം വീടിന് 500 മീറ്റർ അകലെ പെൺകുട്ടിയെ പീഡിപ്പിച്ച് ഉപേക്ഷിച്ചു. തൊട്ടടുത്ത വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ച ശേഷം ഈ വീട്ടുകാരോട് പെൺകുട്ടി വിവരം പറഞ്ഞു. ഇവർ കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചു പെൺകുട്ടി വിവരം പറഞ്ഞതോടെ നാട് നടുങ്ങി. തുടക്കത്തിൽ യാതൊരു സൂചനകളുമില്ലാതിരുന്ന കേസിൽ പ്രതിയെ പത്ത് ദിവസങ്ങൾക്കകം ആ ന്ധ്രയിൽനിന്നും പിടികൂടുകയായിരുന്നു. 14 വർഷം മുൻപായിരുന്നു പ്രതി കുടകിൽ നിന്നും കാഞ്ഞങ്ങാട്ടെ ത്തിയത്. 2022 ജൂണിൽ ബന്ധുവായ പെൺകുട്ടിയെ ബൈക്കിൽ കൊണ്ട് പോയി ആ ദൂർ വനത്തിൽ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ വിചാരണ നടപടികൾ ആരംഭിച്ചു.

Reactions

Post a Comment

0 Comments