കാഞ്ഞങ്ങാട് :നടുറോഡിലെ സംഘർഷത്തിൽ
 ഏഴ് പേർക്കെതിരെ പൊലീസ്
 വധശ്രമത്തിന് കേസെടുത്തു.വെള്ളരിക്കുണ്ട് പുങ്ങoചാലിൽ കഴിഞ്ഞ ദിവസം
വൈകീട്ടുണ്ടായ സംഘർഷത്തിൽ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്. പുങ്ങം ചാൽ പനയം തട്ട സ്വദേശികളായ മധു , സുമേഷ്, സുധീഷ്, മോഹനൻ, ശാന്തി, ശൈലജ, കൃഷ്ണവേണി എന്നിവർക്കെതിരെയാണ് കേസ്. പനങ്ങം ചാലിലെ വിജിത്ത് 35, ലക്ഷ്മി 30, ജോർജ് 69 എന്നിവർക്ക്
 പരിക്കേറ്റ സംഭവത്തിലാണ് കേസ്. 30 ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന മൺറോഡ് നവീകരിക്കുന്നതിനിടെ ആക്രമിച്ചെന്നാണ് പരാതി. ജീപ്പിൽ കരുതിയ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചതായും രണ്ടാമത് അടിച്ച സമയം ഒഴിഞ്ഞ് മാറിയില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്.