Ticker

6/recent/ticker-posts

വീടിൻ്റെ വാതിൽ ലോക്ക് തകർത്ത് ഏഴര പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

കാസർകോട്: അടച്ചിട്ടവീടിൻ്റെ വാതിൽ ലോക്ക് തകർത്ത് ഏഴര പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. കുമ്പളബേക്കൂരിലെ സമീറിൻ്റെ വീട്ടിലാണ് കവർച്ച. മുൻ വശം വാതിലിൻ്റെ പൂട്ട് തകർത്ത നിലയിലാണ്. കിടപ്പ് മുറിയിലെ അലമാര കുത്തി തുറന്ന് 4 ലക്ഷം രൂപ വിലവരുന്ന ആഭരണം കവരുകയായിരുന്നു. കഴിഞ്ഞ 13 ന് അടച്ചിട്ടതായിരുന്നു. വീട്ടുകാർ ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. കുമ്പള പൊലീസ് സ്ഥലത്തെത്തി.

Reactions

Post a Comment

0 Comments