Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ കാറിന് കുറുകെ മറ്റൊരു കാറിട്ട് യുവാവിനെ ആക്രമിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ കാറിന് കുറുകെ മറ്റൊരു കാറിട്ട് യുവാവിനെ കാറിൽ നിന്നും പുറത്തേക്ക് വലിച്ചിറക്കി ആക്രമിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അജാനൂർ മാണിക്കോത്തെ അസൈനാർ മൻസിലിൽ എം. മുഹ്സിനാണ് 29 മർദ്ദനമേറ്റത്. ഇന്നലെ രാതി 9.15 ന് കോട്ടച്ചേരിയിലാണ് സംഭവം. ഇന്നോവ കാറിന് കുറുകെ മറ്റൊരു കാറിട്ട ശേഷം വലിച്ചിറക്കി മർദ്ദിച്ചെന്നാണ് പരാതി. വാഹനത്തിന് സൈഡ് നൽകാത്തതിന്നാൽ ഹോണടിച്ചതിനാണ് ആക്രമണമെന്നാണ് പരാതി. സുഹൈൽ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസ്.
Reactions

Post a Comment

0 Comments