നീലേശ്വരം:തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. കരിന്തളം
കയനിയിലെ എ .വി . രാഘവനെയാണ് 65തേനീച്ച കൂട്ടം ആക്രമിച്ചത്.ഇന്ന് രാവിലെ കൊണ്ടോടിയിൽ വെച്ചായിരുന്നു സംഭവം.തേനീച്ച കൂട്ടും വളഞ്ഞ് ആക്രമിക്കുകയായിരുന്നു. അതുവഴി വന്നവർ കണ്ടതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ് കരിന്തളം ഫാമിലി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റി.ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന രാഘവൻ്റെ കണ്ണിനും മുഖത്തും ഉൾപെടെ സാരമായ പരിക്കുണ്ട്.
0 Comments