Ticker

6/recent/ticker-posts

മടിക്കൈയിൽ എലി വിഷം കഴിച്ച 21 വയസുകാരൻ മരിച്ചു, കരൾ മാറ്റിവെക്കാനുള്ള ശ്രമത്തിനിടെ മരണം

കാഞ്ഞങ്ങാട് :എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മടിക്കൈ ചാളക്കടവ് അമ്പാടി നിലയത്തിൽ രജനിയുടെ മകൻ എ.ആർ രഞ്ജിത്ത്  21ആണ് മരിച്ചത്.ഈ മാസം ആറിനാണ് എലിവിഷം അകത്തു ചെന്നത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ  ഇന്നലെ രാത്രിയാണ് മരിച്ചത്.ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ  രഞ്ജിത്തിന് വിദേശത്ത് ജോലിക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നു.ഇതിനായി ജർമൻ ഭാഷയും കണ്ണൂരിൽ വെച്ച് പഠിച്ചു.
എന്നാൽ ജോലി ശരിയാകാത്ത പ്രശ്നം രഞ്ജിത്തിനെ അലട്ടിയിരുന്നു.ഈ വിഷമത്താലാണ്  ജീവനൊടുക്കിയതെ ന്നാണ് സംശയം. നിലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. രണ്ട് സഹോദരിമാരുണ്ട്. എലി വിഷം കരളിനെ ബാധിച്ചതിനാൽ കരൾ മാറ്റിവെച്ചാൽ രക്ഷപെട്ടേക്കാമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കരൾ മാറ്റിവെക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി നാട്ടുകാരുടെ സഹായത്തോടെ ചികിൽസ ചിലവ് കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് രഞ്ജിത്ത് മരിച്ചത്.
Reactions

Post a Comment

0 Comments