Ticker

6/recent/ticker-posts

46 കാരിയെ പീഡിപ്പിച്ചു വാട്ടർ അതോറിറ്റി ജീവനക്കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് :46 കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ വാട്ടർ അതോറിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്ത്കോടതിയിൽ ഹാജരാക്കി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിര താമസക്കാരനും ഇപ്പോൾ മാവുങ്കാൽ ആനന്ദാശ്രമത്തിനു സമീപത്തു താമസക്കുന്ന രഞ്ജിത്ത് 39ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് വാട്ടർ അതോറിറ്റിയിൽ ഡ്രൈവറാണ് അറസ്റ്റിലായ രഞ്ജിത്ത്. ജോലി ലഭിച്ചതിനെ തു ടർന്ന് അടുത്തിടെയാണ് രാജപുരത്തു നിന്നും ആനന്ദാശ്രമത്തിനു സമീപത്തേക്ക് താമസം മാറിയത്. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയാണ് പരാതിക്കാരി. 2018 മുതൽ 2024 വരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ വീട്ടിലെത്തി വിളിച്ചിറക്കി കൊണ്ട് പോയി തൊട്ടടുത്ത പ്രദേശത്തു വച്ച് പീഡിപ്പിച്ചതായും പരാതിയിലുണ്ട്. പ്രതി നേരത്തെ ജീപ്പ് സർവീസ് നടത്തുന്ന സമയത്ത് യുവതിയുമായി പരിചയമുണ്ട. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ആണ് ഹാജരാക്കിയത്.

Reactions

Post a Comment

0 Comments