നീലേശ്വരം :ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന് ഉദാരമതികളുടെ സഹായം തേടുന്നു. കയ്യൂർ ക്ലായിക്കോട്ടെ കെ. ദാമോദരന്റെയും പരേതയായ നാരായണിയുടെയും മകൻ ശശികുമാർ 41 ) ' ആണ് ജീവിതത്തിലേക്ക് വരുവാൻ സുമനസ്സുകളുടെ സഹായത്തിന് അഭ്യർത്ഥിക്കുന്നത്. ഇതിനകം 20 ലക്ഷത്തോളം രൂപ ചെലവഴിച്ചു .കരൾ മാറ്റിവെക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത് .ഇതിനായി 50 ലക്ഷത്തോളം രൂപ ആവശ്യമാണ്. ചികിത്സയ്ക്കും മറ്റുമായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച കുടുംബത്തിന് ഇത്രയും വലിയ സംഖ്യ താങ്ങുവാൻ കഴിയുന്നതല്ല. കുടുംബത്തിൻെറ ഏക ആശ്രയമായിരുന്ന ശശികുമാർ രോഗബാധിതനായതോടെ നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുകയാണ് കുടുംബം.പ്രവാസിയായിരുന്ന ശശികുമാർ അമ്മയ്ക്ക് ക്യാൻസർ പിടിപെട്ടതിനെ തുടർന്നാണ് നാട്ടിലേക്ക് വന്നത്. ചികിത്സയ്ക്കിടെ അമ്മ നാരായണി മരിച്ചു . ഇതിനിടയിൽ മഞ്ഞപ്പിത്തം പിടിപെടുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കരൾ രോഗം കണ്ടെത്തിയത്.പ്രായമായ പിതാവിന്റെയും സഹോദരിയുടെയും ഏക ആശ്രയമായിരുന്നു. യുവാവ് സഹോദരിയുടെ പരിചരണയിലാണ് ജീവിതം തള്ളിനീക്കുന്നത്. ശശികുമാറിനെ രക്ഷിക്കാനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കേരള ഗ്രാമീൺ ബാങ്ക് ചെറുവത്തൂർ ശാഖയിൽ 40436110 00469 . ഐ എഫ് എസ് സി കോഡ് KLGB 0040436 എന്ന അക്കൗണ്ട് നമ്പറിൽ അയക്കാം ഗൂഗിൾ പേ നമ്പർ :9074317058.
0 Comments